show video detail

Chandralekha Rajahamsame (Amazing Singer) - ചന്ദ്രലേഖക്ക് അഭിനന്ദപ്രവാഹം
- Published_at:2013-10-12
- Category:Entertainment
- Channel:MrPenShark
- tags:
- description: Chandralegha Singing Rajahamsame (A Mobile Video - Must Watch) Please Help Her to get atleast a beter house. She doesnt have a Completed home even power connection. So lovable voice but she doesnt study singing. Chandralekha (8943398607) ഭര്‍ത്താവിന്റെ അനുജന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഒരു ഗാനം യുടൂബിലും ഫേസ്ബുക്കിലും വൈറല്‍ ആകുമെന്ന് സ്വപ്നത്തില്‍ പോലും അടൂര്‍ സ്വദേശി ചന്ദ്രലേഖ കണ്ടിരുന്നില്ല. പൂര്‍ത്തിയാകാത്ത തന്റെ കൊച്ചു വീട്ടിനുള്ളിലെ പുകപിടിച്ച അടുക്കള ചുവരുകളില്‍ തളം കെട്ടിനിന്നിരുന്ന കരിപുരണ്ട സംഗീതം കേവലം മൂന്ന് ദിവസം കൊണ്ട് ലക്ഷങ്ങളിലേക്ക് ഒഴുകി എത്തുന്നത് ആ ഗായിക പോലും അറിഞ്ഞിട്ടില്ല. മൂന്ന് വയസുകാരനായ മകന്‍ ശ്രീഹരിയെ ഒക്കത്ത് ചേര്‍ത്തു വച്ച് അടുക്കള വാതില്‍കല്‍ ചേര്‍ന്ന് നിന്ന് 'രാജഹംസ'ത്തിനു തിരി തെളിച്ചപ്പോള്‍ ലോകത്തെ മലയാളി കര്‍ണ്ണപുടങ്ങളില്‍ സംഗീതത്തിന്റെ പെരുമഴയായി അത് പെയ്തിറങ്ങി. ദാരിദ്യം മൂലം എംഎ ഹിസ്റ്ററി പകുതി വഴിയില്‍ ഉപേക്ഷിച്ച ഈ യുവതിക്ക് ഫേസ്ബുക്ക് അക്കൗണ്ട് പോയിട്ട് ഒരു മെയില്‍ ഐഡി പോലും ഇല്ലായെന്നതാണ് വസ്തുത. റാന്നി വടശ്ശേരിക്കരയില്‍ കൂലിപണിക്കാരിയായ തങ്കമ്മയുടെ മകളാണ് ചന്ദ്രലേഖ. അടൂര്‍ സെന്റ് സിറില്‍സ് കോളേജില്‍ പഠിച്ച ഈ ഗായിക സംഗീത പഠനത്തിനു മാത്രം പോയിട്ടില്ല. കുടുംബ പ്രാരാബ്ദം മൂലം ഉപരിപഠനം ആദ്യവര്‍ഷം കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നു. ഭര്‍ത്താവ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവിന്റെ അനുജന്‍ ദര്‍ശന്‍ ആണ് ക്യാമറയില്‍ ഏട്ടത്തിയുടെ പാട്ട് റിക്കാര്‍ഡ് ചെയ്തു യൂടുബില്‍ അപ്‌ലോഡ് ചെയ്തത്. ചമയം എന്ന ചിത്രത്തില്‍ കെ എസ് ചിത്ര പാടിയ 'രാജഹംസമേ...' എന്ന ഗാനമാണ് ഒരു ഹംസമായി ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ ഒഴുകി നടക്കുന്നത്. "ഹൃദയരേഖ പോലെ ഞാൻ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ " എന്ന് ഹൃദയത്തിൽ നിന്നും പാടിയ ഈ ഗായികയെ നാം പ്രോത്സാഹിപ്പിക്കേണ്ടാതല്ല്ലേ ? " ചന്ദ്രലേഖ : 8943398607 " Visit: http://mrpenshark.com/ Like Us : https://www.facebook.com/MrPenShark Subscribe: http://youtube.com/MrPenShark Subscribe: https://www.youtube.com/tikkuNtinku Visit : https://plus.google.com/u/0/s/MrPenShark/posts
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2013-10-14 | 20,985 | 995 | 170 |
(![]() |