show video detail
എന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalam
269K 17K 913 22:25
എന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalam
  • Published_at:2021-01-24
  • Category:People & Blogs
  • Channel:ജോഷ് Talks
  • tags:
  • description: Reality Reels എന്ന യൂട്യൂബ് ചാനലിലൂടെ കോവിഡ് ലോക്കഡൗണിന്റെ സമയത്ത് മലയാളികൾക്ക് പരിചിതയായ മീനു ഫ്രാൻസിസ് കോട്ടയത്ത് ജനിച്ചുവളർന്ന ഒരു നഴ്‌സ്‌ ആണ്. മാമോദീസയ്ക്കിട്ട റീത്ത ഫ്രാൻസിസ് എന്ന പേരാണ് പിന്നീട് റീത്തു എന്ന വിളിപ്പേരായി മാറിയത്. ചെറുപ്പം മുതലേ അഭിനയകലയിൽ വളരെ താല്പര്യമുള്ള ഒരു കുട്ടിയായിരുന്ന മീനു, സ്‌കൂളിലെ യൂത്ത് ഫെസ്ടിവലുകളിൽ സ്ഥിരമായി മോണോ ആക്ടിനും മറ്റുമായി മത്സരിച്ചുപോന്നു. അവിടെനിന്നാണ് റീതു എന്ന യൂട്യൂബിറിന്റെ ജനനം. സ്‌കൂളിൽ പഠിക്കുന്ന കാലത്തേ തന്നെ ഇംഗ്ലീഷ് എന്ന ഭാഷയോടുള്ള സ്നേഹവും അഭിനിവേശവും ഉണ്ടായിരുന്ന മീനുവിന്റെ സ്വപ്നം വിദേശത്തേക്ക് കടക്കണം എന്നതായി. പ്ലസ് ടു കഴിഞ്ഞ സമയത്ത് മൂന്ന് മാസം ഒരു ഓൾഡ് ഏജ് ഹോമിൽ വോളന്റീയർ ആയതിനെത്തുടർന്ന് മീനുവിന്റെ സ്വപ്നത്തിന് പുതിയ ചിറകുകൾ മുളയ്ക്കുകയാണ് ഉണ്ടായത്. നഴ്സിങ്ങിനോടുള്ള കടുത്ത താല്പര്യം, തന്റെ വിദേശമെന്ന ആദ്യത്തെ സ്വപ്നത്തിനു താങ്ങായി. മംഗലാപുരത്ത് നഴ്സിംഗ് പഠിക്കാനായി ചെന്ന മീനു ക്ലാസും ഡ്യൂട്ടിയും കഴിഞ്ഞ് വന്ന് Tik-Tok-ൽ വിഡിയോകൾ ചെയ്യാനായി തുടങ്ങി. അഭിനയിക്കാനുള്ള തന്റെ അഭിനിവേശം, എന്നും പുതിയ വീഡിയോ ചെയ്യാൻ മീനുവിനെ പ്രേരിപ്പിച്ചു. ഒരു സുഹൃത്ത് നിർദ്ദേശിച്ചതിനെത്തുടർന്ന് യൂട്യൂബിലേക്ക് കടന്നുവന്ന മീനു ഫ്രാൻസിസ് എന്ന റീത്തു, റിയാലിറ്റി റീൽസ് എന്ന യൂട്യൂബ് ചാനലിലൂടെ ചരിത്രമെഴുതി. വീട്ടിലിരുന്ന് മീനു ഉണ്ടാക്കിയെടുത്ത Reality Reels എന്ന ചാനലിന് ഇന്ന് 7 ലക്ഷത്തോളം സബ്സ്ക്രൈബേർസ് ഉണ്ട്. വിജയത്തിന്റെ പാതയിൽ എത്തി നിൽക്കുന്ന മീനു ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ നമ്മോട് പറയുന്നത് താൻ തിരഞ്ഞെടുത്ത പാത വളരെ കുറവ് ആൾക്കാർ മാത്രം നടന്ന പാതയാണെന്നാണ്. ഈ ടോക്ക് നിങ്ങൾക്കിഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക; നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഞങ്ങളെ അറിയിക്കുക. മീനുവിന്റെ Reality Reels എന്ന യൂട്യൂബ് ചാനൽ ഇവിടെ കാണൂ: https://www.youtube.com/channel/UCgiJwqHaKhi8Ke0btcmKo4g/ Meenu Francis is a nurse, born and raised in Kottayam who is well known to the Malayalees during the Covid-19 lockdown through the YouTube channel Reality Reels. People identify Meenu as Reethu, from her baptized name Reetha Francis. Meenu was very interested in acting from an early age and regularly competed in items like mono act at school youth festivals. From there, Ritu, a YouTube content creator, was born. Meenu, who had a love and passion for the English language from the time she was in school, dreamed of going abroad. After volunteering at an old age home for three months after plus-two, Meenu's dream got new wings. Her keen interest in nursing sustained her first dream of going abroad. Meenu, who went to Mangalore to study nursing, came back after class and duty and started making videos on Tik-Tok. Her passion for acting led her to make new videos every day. Meenu Francis, who came to YouTube at the suggestion of a friend, wrote history through the YouTube channel Reality Reels. Today, Reality Reels is a YouTube channel that has over 7 lakh subscribers. In today's episode of ജോഷ് Talks, Meenu, who is on the path to success, tells us that the path she has chosen is the path that very few people have walked. If you like this talk, please like and share; and also let us know your comments in the comment box. Watch Meenu's Reality Reels YouTube channel here: https://www.youtube.com/channel/UCgiJwqHaKhi8Ke0btcmKo4g/ Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal... ► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive ► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com #JoshTalksMalayalam #MalayalamMotivation #RealityReels
ranked in date views likes Comments ranked in country (#position)
2021-01-26 269,113 17,983 913 (India,#20)