show video detail
Chandralekha Adoor Rajahamsame Amaizing tallent what a singing...!!!!!!
91K 1.9K 467 03:59
Chandralekha Adoor Rajahamsame Amaizing tallent what a singing...!!!!!!
  • Published_at:2013-10-10
  • Category:Film & Animation
  • Channel:newricz2
  • tags:
  • description: Chandralekha Adoor Rajahamsame Amaizing tallent what a singing തന്റെ പിഞ്ചുകുഞ്ഞിനെ ഒക്കത്ത് വെച്ച് ചന്ദ്രലേഖ പാടിയ 'രാജഹംസമേ..' എന്ന ചമയത്തിലെ അനശ്വര ഗാനം ആ സാധാരണ സ്ത്രീയെ കൊണ്ടെത്തിച്ചത് ലോകമെങ്ങുമുള്ള ജനമനസ്സുകളിലേക്കായിരുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ കണ്ടാല്‍ മനസ്സിലാവുക. തന്റെ കുമ്മായം തേക്കാത്ത വീടിന്റെ അടുക്കളയില്‍ വെച്ച് ഒരു മൊബൈല്‍ ക്യാമറയെ നോക്കി പാടുമ്പോള്‍ അടൂര്‍ വടശ്ശേരിക്കര പറങ്കിമാംമൂട്ടില്‍ രഘുനാഥിന്റെ ഭാര്യ ചന്ദ്രലേഖ ഒരിക്കലും ഇങ്ങനെയൊന്നും വിചാരിച്ചിട്ടുണ്ടാവില്ല. അതേ, ചന്ദ്രലേഖയുടെ പാട്ട് ഇന്നു യുട്യൂബിലെ വന്‍ ഹിറ്റുകളിലൊന്നായി മാറി കൊണ്ടിരിക്കുന്നു. ഓരോ മിനിറ്റിലും ഇത് ആറ് പേര്‍ വച്ച് ഷെയര്‍ ചെയ്യുന്നു. അതും കൂടാതെ സി എന്‍ എന്‍ ഐ ബി എന്നിന്റെ കീഴിലുള്ള ദേശീയ മാധ്യമമായ ഫസ്റ്റ്പോസ്റ്റില്‍ ഈ യുവതിയെ കുറിച്ച് ഒരു ലേഖനം തന്നെ വന്നിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഓണത്തിനാണ് ചന്ദ്രലേഖ ഇത് ആലപിച്ചത്. പറക്കോട് ബന്ധുവീട്ടില്‍വച്ചായിരുന്നു ആദ്യമായി മൂളിയത്. ഭര്‍ത്താവ് രഘുവിന്റെ അപ്പച്ചിയുടെ മകന്‍ ദര്‍ശന്‍ ഇത് മൊബൈലില്‍ പകര്‍ത്തുകയും യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യുകയുമായിരുന്നു. യു ട്യൂബില്‍ ഇത് വന്ന് ഒരു കൊല്ലമായെങ്കിലും ഇത് സത്യമോ എന്ന് പലരും സംശയിച്ചു. അത്തരം കമന്റുകള്‍ വന്നപ്പോള്‍ മൂന്നുദിനം മുമ്പ് ഇവരുടെ മറ്റൊരു ബന്ധുവായ ബിജുവാണ് ചന്ദ്രലേഖയുടെ മൊബൈല്‍ നമ്പര്‍ വീഡിയോയില്‍ ചേര്‍ത്തത്. വീഡിയോ കണ്ടവര്‍ കണ്ടവര്‍ വിളിതുടങ്ങി. മിക്കവരും ഫോണിലൂടെ പാട്ട് വീണ്ടുംകേട്ട്‌വീഡിയോ സത്യമെന്ന് ഉറപ്പിച്ചു. പാടിപ്പാടി തളര്‍ന്നുവെന്ന് ചന്ദ്രലേഖ പറയുന്നു. ലണ്ടനില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നുമുള്ള പല റേഡിയോ, മാധ്യമ സ്ഥാപനങ്ങളില്‍നിന്ന് വിളിയെത്തി. വെറും വീട്ടുവേഷത്തില്‍ പഴയൊരു ചുമരിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന വീട്ടമ്മ, വെറുതേ പാടിയ പാട്ടിലെ മികവാണ് സംഗീത സ്‌നേഹികളുടെ മനസ്സ് കീഴടക്കിയത്. ഈ ഗാനം ലോകത്തിന് സമര്‍പ്പിക്കുമെന്നാണ് ഭര്‍ത്താവ് രഘു പറയുന്നത്. ഈ ഗായികയുടെ മൊബൈല്‍ നമ്പര്‍ 8943398607 ആണ്.
ranked in date views likes Comments ranked in country (#position)
2013-10-15 42,055 1,027 289 (India,#83) 
2013-10-16 69,740 1,607 387 (India,#58) 
2013-10-17 76,674 1,694 419 (India,#68) 
2013-10-18 82,653 1,780 443 (India,#93) 
2013-10-19 91,587 1,895 467 (India,#91)